കുട്ടനാട് :എസ്.എൻ.ഡി.പി യോഗം 1552-ാം നമ്പർ ശാഖയുടെ 57-ാംമത് സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. റിട്ടേണിംഗ് ഓഫീസർ എം.പി.പ്രമോദ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ, പ്രസിഡന്റ് സ്മിതാ മനോജ്, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ചൂളയിൽ മനോജ് (പ്രസിഡന്റ്), ഷേർളി പുരുഷോത്തമൻ( വൈസ് പ്രസിഡന്റ്) , എസ്.സുരേഷ് കുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും കെ.ആർ.സാബു, രാജേന്ദ്രൻ, കെ.ശശിധരൻ മാമ്പറയിൽ, സുമതി മണിയപ്പൻ കാനാച്ചേരി, സതിയമ്മ മധു ശ്രിവിഹാർ, ദേവയാനി ബാലകൃഷ്ണൻ തപ്പറമ്പ്, സ്മിത മനോജ് വാണിയപ്പുര, അനിത സുരേഷ് പുത്തൻവീട് എന്നിവരെ മനേജിംഗ് കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. അഡ്മിനിസ്ട്രേറ്റർ ടി.എസ് പ്രദീപ് കുമാർ സ്വാഗതവും സ്മിതാ മനോജ് നന്ദി പറഞ്ഞു.