
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 293-ാം നമ്പർ പോള ചത്താനാട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈസ് ചെയർമാൻ രാജർഷിയുടെ വസതിയിൽ വച്ച് എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്നോളജിയിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ സംഗീത എസ്.കുമാറിനെയും ആലപ്പുഴ നഗരസംഭയിൽ നിന്ന് വിരമിച്ച കുടുംബയൂണിറ്റ് ചെയർമാൻ കൂടിയായ എസ്.അജിത്തിനെയും ശാഖാസെക്രട്ടറി ഗണേശൻ, പ്രസിഡന്റ് വി.സജീവകുമാർ എന്നിവർ ചേർന്ന് ആദരിച്ചു. റെജികുമാർ, രാജർഷി, രമബാബു, സജി എന്നിവർ സന്നിഹിതരായിരുന്നു.