
ആലപ്പുഴ: കുട്ടനാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർഗൈഡൻസ് ആൻഡ് കൗൺസലിംഗ് ക്ളാസ് ഡയറക്ടർ ബോർഡ് മെമ്പറും കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഡോ.കെ.പി.നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പ്രതിനിധി സഭാ മെമ്പറും കരിയർ വിദഗ്ദ്ധനുമായ രാജേഷ് രാമചന്ദ്രൻ ക്ലാസ് നയിച്ചു. പ്രൊഫ.ഡോ.സുജാത രചിച്ച പുസ്തകത്തിന്റെ പ്രകാശനം യൂണിയൻ കമ്മിറ്റി മെമ്പർ ഡി.ഗോപാലകൃഷ്ണൻ നായർക്ക് യൂണിയൻ പ്രസിഡന്റ് നൽകി നിർവഹിച്ചു. പി.കെ.വാസുദേവൻ, പി.വി.ബാലകൃഷ്ണൻ, വേണുഗാനപണിക്കർ,പി.രാജശേഖരൻ നായർ, പരമേശ്വരൻ നായർ തുടങ്ങിയവർ സംസാരിച്ചു.