ആലപ്പുഴ: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിട്ടിയുടെ മേൽനോട്ടത്തിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും. ജില്ലയിൽ അർത്തുങ്കൽ മത്സ്യഭവൻ, ഗവ.മോഡൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ, ചെറുതന എം.പി.സി.എസ്, കക്കാഴം ഗവ.എച്ച്.എസ്.എസ്, കണ്ണമംഗലം ഗവ.യു.പി.എസ്, വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ്, പടനിലം ഹയർ സെക്കൻഡറി സ്‌കൂൾ, മാരാരിക്കുളം എം.പി.സി.എസ് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക.