ആലപ്പുഴ: ഗവ. മുഹമ്മദ് ബോയ്സ് ഹൈസ്‌കൂളിൽ യു.പി.എസ്.ടി, എച്ച്.എസ്.ടി ഇംഗ്ലീഷ് വിഭാഗങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനായി 13ന് രാവിലെ 11.30ന് അഭിമുഖം നടക്കും. യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. കെ ടെറ്റ് അഭികാമ്യം.