ആലപ്പുഴ: അഖിലകേരള വിശ്വകർമ്മമഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ ലയന സമ്മേളനവും തിരഞ്ഞെടുപ്പും മഹാസഭ ജനറൽ സെക്രട്ടറി വിജയൻ.കെ.ഈരേഴ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.ഓമനക്കുട്ടൻ (പ്രസിഡന്റ്), മധു, ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), വി.പി.നാരായണൻകുട്ടി (യൂണിയൻ സെക്രട്ടറി), വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി), കെ.പി.ബിജു (ജോയിന്റ് സെക്രട്ടറി), എ.വി.സുരേന്ദ്രൻ (ട്രഷറർ), കെ.ശശീന്ദ്രൻ, എൻ.വി.നാരായണദാസ് (ബോർഡ് അംഗങ്ങൾ), ഗോപകുമാർ, രാജേഷ്, ടി.കെ.രതീഷ്, കെ.വി.വിജയഘോഷ്, പ്രശോഭ വേണു (കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു. വി.പി.നാരായണൻകുട്ടി സ്വാഗതവും കെ.ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.