
ആലപ്പുഴ: നെഹ്രുട്രോഫി വാർഡ് നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നോട്ട് ബുക്ക് വിതരണവും പ്രതിഭകളെ ആദരിക്കലും നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ നിർവഹിച്ചു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഷീജാ മനോജിനെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു ആദരിച്ചു. വൈക്കത്തുകാരൻ ചിറയിൽ നടന്ന യോഗത്തിൽ സിജോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സലിംകുമാർ, കെ.ഡി.മോഹനദാസ്, പി.വി.സാബു, വി.പി.അജീഷ് എന്നിവർ സംസാരിച്ചു. ടി.ബാലചന്ദ്രൻ സ്വാഗതവും ബി.പി.അഭിലാഷ് നന്ദിയും പറഞ്ഞു.