ആലപ്പുഴ: വി.അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ സെന്റ് ആന്റണീസ് ബോയ്സ് ഹോമിലെ പൂർവ്വവിദ്യാർത്ഥികൾ നാളെ തിരുന്നാൾ നടത്തും.ഫാ.മാത്യു നെറോണ, ഫാ.എഡ്വേർ‌ഡ് പുത്തൻപുരയ്ക്കൽ, ഫാ.ജിജോ സേവ്യർ പുത്തൻതറ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കുമെന്ന് രക്ഷാധികാരി ഫാ.മൈക്കിൾ കുന്നേൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പനഞ്ചിക്കൽ എന്നിവർ അറിയിച്ചു.