മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി പൗർണ്ണമി സംഘത്തിന്റെ 47-ാംമത് വാർഷികവും ദേവീ ഭാഗവത നവാഹയജ്ഞവും 13 മുതൽ 21 വരെ നടക്കും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, യജ്ഞാചാര്യൻ പ്രൊഫ.ശബരിനാഥ് ദേവിപ്രിയ, വടശ്ശേരിക്കര എന്നിവർ നേതൃത്വം വഹിക്കും. അമ്പലപ്പുഴ പ്രശാന്ത് ഉണ്ണി യഞ്ജഹോതാവും ഹരികൃഷ്ണൻ മല്ലപ്പള്ളി, പെരുമ്പുഴ സരുൺ, മുഖത്തല മുകേഷ് എന്നിവയ യജ്ഞപൗരാണികരുമാണ്.
എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6ന് ലളിതാ സഹസ്രനാമം, 7ന് ദേവീ ഭാഗവത പാരായണം, രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ആചാര്യ പ്രഭാഷണം, 12.30ന് അന്നദാനം എന്നിവ നടക്കും. 14ന് വൈകിട്ട് 5.30ന് കുമാരീപൂജ. 16ന് രാവിലെ 10ന് മൃത്യുഞ്ജയ ഹവനം. 17ന് വൈകിട്ട് 5.30ന് വിദ്യാസരസ്വതി മന്ത്രാർച്ചന. 18ന് രാവിലെ 11ന് ശിവപാർവ്വതി വിവാഹം, ഉമാ മഹേശ്വരപൂജ. 19ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 7ന് സരസ്വതി അവതാരം. 20ന് രാത്രി 7ന് ഭദ്രകാളി പ്രാദുർഭാവം. 21ന് അവഭൃഥസ്നാന ഘോഷയാത്ര. ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങളോടുകൂടി പുറപ്പെട്ട് കാട്ടുവള്ളിൽ ശ്രീധർമ്മശാസ്താ ക്ഷേത്രകുളത്തിൽ അവഭൃഥസ്നാനം നടത്തി തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. 7.30ന് പുഷ്പാഭിഷേകം.