kids

ആലപ്പുഴ: കിടങ്ങാംപറമ്പ് വിവേകോദയം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.കെ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി.രാജീവ് സ്വാഗതംപറഞ്ഞു. സ്‌കോളർഷിപ്പ്, നോട്ടുബുക്ക് വിതരണം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.ഉത്തമൻ, ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിത, വാർഡ് കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ്, നീലിമാ വിദ്യാഭവൻ ഡയറക്ടർ സിബി ജോർജ്,​ ലൈബ്രേറിയൻ സീമാ ശാന്തപ്പൻ എന്നിവർ സംസാരിച്ചു.