ambala

അമ്പലപ്പുഴ: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയോരത്തെ നടപ്പാതകൾ കാടുകയറുന്നു. റോഡിന്റെ ഇരുവശത്തെയും നടപ്പാതയിൽ പുൽച്ചെടികൾ വളർന്നും സമീപത്തെ വീടുകളിലെ മരച്ചില്ലകൾ കാരണവും കാൽനട ദുഷ്ക്കരമാണ്. റോഡിന്റെ ഇരുവശത്തെയും മരച്ചില്ലകൾ താഴ്ന്നുനിൽക്കുന്നതു കാരണം കാൽനട വളരെ ദുസ്സഹമായി മാറിയിരിക്കുകയാണ്. പാതയോരത്തുള്ള വീട്ടുകാർക്ക് നോട്ടീസ് നൽകി പഞ്ചായത്ത് പരിധിയിലെ മരച്ചില്ലകൾ വെട്ടിമാറ്റി കാൽനട സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരായ കരുമാടി മോഹൻ, ചമ്പക്കുളം രാധാകൃഷ്ണൻ എന്നിവർ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.