
അമ്പലപ്പുഴ: റോഡരുകിലെ കാനയുടെ സ്ലാബ് പൊട്ടി പൊളിഞ്ഞത് ദുരന്തം വിളിച്ചു വരുത്തുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തലേക്കെട്ട് - സെന്റ് മേരീസ് ചാപ്പൽ റോഡിലാണ് ഈ മരണക്കെണി. സ്കൂൾ വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. റോഡിലെ പൊട്ടി പൊളിഞ്ഞ ഭാഗത്ത് പലപ്പോഴും തെരുവു വിളക്കും കത്താറില്ല. പൊട്ടിപ്പൊളിഞ്ഞ സ്ലാബ് നീക്കി പുതിയത് സ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.