njanavarsham

മാന്നാർ: ഭാരതീയ സംസ്കാരത്തെയും ദർശനങ്ങളെയും പുതുതലമുറക്ക് പകർന്നു കൊടുക്കുന്നതിനായി തൃക്കുരട്ടി മഹാദേവർ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ, 'സമന്വയ ഗ്ലോബലി'ന്റെ വിജ്ഞാനപ്രദവും സംവേദാത്മകവുമായ പുതിയ പദ്ധതിയായ 'ജ്ഞാനവർഷം' തൃക്കുരട്ടി ക്ഷേത്രം ഓഡിറ്റോറിയത്തിൽ തുടക്കമായി. 'ഭാരതീയ സംസ്കാരവും ജീവിത ശൈലികളും-ശാസ്ത്രീയ വശങ്ങളിലൂടെ' എന്ന വിഷയത്തിൽ റിട്ട.എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമന്വയ ഗ്ലോബലിന്റെ ഭാരവാഹികളായ വിങ് കമാൻഡർ എസ്.പരമേശ്വരൻ, മേജർ എൽ.ജയകുമാർ, പ്രസന്ന ജയകുമാർ, ശ്രീലത ശ്രീകുമാർ, അനിത പരമേശ്വരൻ, തൃക്കുരട്ടി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽനായർ ഉത്രാടം, മനോജ് ശിവശൈലം, സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ രാജഗോപാൽ, ആർ.പി.മേനോൻ, മദൻമോഹൻ, രാജേഷ് കുമാർ എൻ.ആർ.സി എന്നിവരും പങ്കെടുത്തു 'ജ്ഞാനവർഷം' സഭ വ്യത്യസ്ത വിഷയങ്ങളുമായി എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 5 മുതൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.