dfgdfg

മുഹമ്മ: ഒരു മാസത്തിന് മുമ്പ് പൂർത്തിയാക്കിയ മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിലെ അയ്യൻകാളി - ഐ.ടി.സി റോഡ് തകർന്നതിലെ അപാകതയും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്നും റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 22-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.കലവൂർ മണ്ഡലം പ്രസിഡന്റ് ജി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കണ്ണൻ വി.മറ്റത്തിൽ, പ്രതീഷ്,വിഷ്ണു,വിനോദ്,റഹീം, ബഷീർ, ഷഹനാസ്,അജ്മൽ,നാസ്,ബിജു,രാജീവ്, ജയപ്രകാശ്,മണി ആചാരി,രാജപ്പൻ,സനിൽകുമാർ ,നവാസ്,സജീവ് രമണൻ എന്നിവർ നേതൃത്വം നൽകി.