
മുഹമ്മ: മുഹമ്മ 255 1-ാം നമ്പർ കറുത്ത കക്കാ സഹകരണ സംഘത്തിൽ അളവ് ജോലിയിൽ നിന്ന് വിരമിച്ച സി..വി ഇന്ദുലാലിന് സംഘാംഗങ്ങളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. സംഘം സെക്രട്ടറി സി.എസ്.കലമോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.വി.മുരളീധരൻ,വി.പി.ചിദംബരൻ , കെ.എം .റെജി മോൻ, കെ.എൻ. തിലകൻ , പി.ടി.മഹീധരൻ,കെ.സി.റോയ്,പി.രാജേന്ദ്രൻ,കെ.ലാലൻ എന്നിവർ സംസാരിച്ചു. പി.എസ് .സുരേഷ് ബാബു സ്വാഗതവും ടി.പി.സുമേഷ് നന്ദിയും പറഞ്ഞു.