tur

തുറവൂർ: വളമംഗലം വടക്ക് മാനവ സഹായ സമിതി വായനശാല ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ ക്ലാസും സംവാദവും സംഘടിപ്പിച്ചു.ഗ്രന്ഥശാല സെക്രട്ടറി അനന്തു രമേശൻ അദ്ധ്യക്ഷനായി.തുറവൂർ തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത് മോനായി ക്ലാസ് നയിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ജി. സുദർശനൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിത കുമാർ,ആർ.ബി.എസ്.കെ നഴ്‌സ് ടിനി മനോജ്,ആരോഗ്യ പ്രവർത്തകരായ ജയ മുട്ടതൃക്കേൽ,സുനിമോൾ,ബീന ശശാങ്കൻ,വിദ്യാർത്ഥി പ്രതിനിധി ചന്ദന മനോജ് എന്നിവർ സംസാരിച്ചു.