ചാരുംമൂട്: ചത്തിയറ വിത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ നടക്കും. രാവിലെ 7.30 ന് ഭാഗവത പാരായണം,9 ന് നവകം, കലശപൂജ, കലശാഭിഷേകം. ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി ചെന്നിത്തല പുത്തില്പം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും 11 ന് നിറപറ സമർപ്പണം, 11.30 ന് നാഗപൂജ, 12.30 ന് സമൂഹസദ്യ, വൈകിട്ട് 5 .30 ന് ചന്ദ്രപ്പൊങ്കാല, 6 ന് ദീപക്കാഴ്ച,6.30 ന് പൊങ്കാല സമർപ്പണം.