ആലപ്പുഴ : വേനലായാലും മഴയായാലും ഫയർഫോഴ്സിന് വിശ്രമിക്കാൻ നേരമില്ലെന്നതാണ് അവസ്ഥ. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ തീപിടിത്തങ്ങൾ സാധാരണമാകുമ്പോൾ,​

മഴക്കാലത്ത് അപകടങ്ങൾ പതിവാകും. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താൽ

തന്നെ ജില്ലയിൽ തീപിടിത്തങ്ങളും അപകടങ്ങളും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാകും.
ഈവർഷം ജനുവരി മുതൽ ജൂൺ 10 വരെുള്ള ജില്ലയിലെ എട്ട് ഫയർസ്റ്റേഷൻ പരിധികളിലായി 1212 തീപിടിത്തങ്ങൾ ഉണ്ടായി. വാഹനാപകടങ്ങൾ, ജലദുരന്തങ്ങൾ, മരം വീഴൽ എന്നിങ്ങനെ ഫയർഫോഴ്സിന്റെ ഇടപെടൽ ആവശ്യമായ സംഭവങ്ങൾ 2212 ത്തോളം വരും. ആലപ്പുഴ ഫയർസ്റ്റേഷൻ പരിധിയിലുണ്ടായ 412 അപകടങ്ങളിൽ 186 എണ്ണം തീപിടിത്തങ്ങളായിരുന്നു.

ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല, അരൂർ എന്നീ സ്റ്റേഷൻ പരിധിയിൽ അഗ്‌നിബാധയും വാഹനാപകടങ്ങളും ദിവസേന റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആവശ്യത്തിന് അംഗബലമില്ല

1.ആധുനിക സജ്ജീകരണങ്ങളുണ്ടെങ്കിലും എല്ലായിടത്തും ഓടിയെത്താനും കൃത്യമായി ഇടപെടാനും ആവശ്യമായ അംഗബലം ഫയർഫോഴ്സിനില്ല. വിരമിച്ചവർ, സ്ഥലംമാറി പോയവർ, പുനർവിന്യാസത്തിൽ മാറിയവർ എന്നിവർക്ക് പകരക്കാരെ നിയമിച്ചിട്ടില്ല

2.ഫയർഫോഴ്സ് ജില്ലാഓഫീസിൽ 88 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 44 പേർ പുനർവിന്യാസത്തിൽ മറ്റ് സ്റ്റേഷനുകളിലേക്ക് പോയി. രണ്ട്പേർ കഴിഞ്ഞ മാസം വിരമിച്ചു. ശേഷിക്കുന്നവർ മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ജോലി ചെയ്യുന്നത്

3. പരിമിതമായ സൗകര്യങ്ങളിലാണ് പലസ്ഥലത്തെയും ഫയർസ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. അരൂർ, തകഴി, ഹരിപ്പാട് സ്റ്റേഷനുകൾ വാടക കെട്ടിടത്തിലാണ്. മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടങ്ങളും കൂട്ടത്തിലുണ്ട്

തീപിടിത്തം

ഒഴിവാക്കാൻ

പാഴ് വസ്തുക്കളും കടലാസുകളും നീക്കണം. പ്രാഥമിക അഗ്‌നിസുരക്ഷാഉപകരണം കരുതണം. ശബ്ദം പുറത്ത് കേൾക്കുന്ന തരത്തിൽ അലാറം ഘടിപ്പിക്കണം. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കണം. ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തി അപാകതകൾ പരിഹരിക്കണം. ഫയർ ബ്രേക്ക് സംവിധാനം സജ്ജമാക്കണം

ഈവർഷം

ഇതുവരെ

ജില്ലയിൽ : 2212

തീപിടിത്തം: 1212

വാഹനാപകടങ്ങൾ : 574
വെള്ളത്തിൽവീണ് അപകടം: 157

ഇലക്ടിക് പോസ്റ്റ് തീപിടിത്തം : 57

മറ്റ് അപകടങ്ങൾ: 214

ആലപ്പുഴയിൽ : 412

തീപിടിത്തം:186

വാഹനാപകടങ്ങൾ : 205

വെള്ളത്തിൽവീണ് അപകടം: 12

മറ്റ് അപകടങ്ങൾ: 9