ambala

അമ്പലപ്പുഴ: ക്യാഷ് ഡിപ്പോസിറ്റ് മെഷിൻ തകരാറിലായത് മൂലം ഇടപാടുകാർ ദുരിതത്തിൽ.അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്കുഭാഗത്തുള്ള എസ്.ബി.ഐയുടെ ക്യാഷ് ഡിപ്പോസിറ്റ് മെഷിനാണ് ഒരു മാസത്തിലേറെയായി കേടായി കിടക്കുന്നത്. നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളും വ്യാപാരികളുടേയും ആശ്രയമായിരുന്നു ഈ യന്ത്രം.ബാങ്കിംഗ് സമയം കഴിഞ്ഞാലും പണം ഡിപ്പോസിറ്റ് ചെയ്യാമെന്ന പ്രത്യേകത ഉള്ളതിനാൽ നിരവധി പേർ പണം നിക്ഷേപിച്ചിരുന്നത് ഈ യന്ത്രം മുഖാന്തരമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ പണി കഴിഞ്ഞ് രാത്രിയിലെത്തി അന്നന്ന് കിട്ടുന്ന പണം നിക്ഷേപിച്ചിരുന്നു. യന്ത്രം തകരാറിലായതോടെ ബാങ്കിൽ പോയി പണം അടക്കേണ്ട ഗതികേടിലാണ് ഇടപാടുകാർ. പുതിയ യന്ത്രം തരാമെന്ന് ഹെഡ് ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. കേടായി ഒരു മാസത്തിന് കഴിഞ്ഞിട്ടും ക്യാഷ് ഡിപ്പോസിറ്റ് മെഷിൻ മാറ്റി സ്ഥാപിക്കാത്തത്, എസ്.ബി.ഐ ബാങ്കിന് ഇടപാടുകാരോടുള്ള അവഗണയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. എത്രയും വേഗം കേടായ യന്ത്രം മാറ്റി സ്ഥാപിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.