
ഹരിപ്പാട്: ആനാരി 5070-ാം നമ്പർ മഹാദേവവിലാസം എൻ.എസ്.എസ് കരയോഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരവും പഠനോപകരണ വിതരണവും താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഭാസ്കര പിള്ള അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ജിതിൻ രാജിന് ഭാസ്കര പണിക്കരുടെ അനുസ്മരണാർത്ഥം ശകുന്തള ക്യാഷ് അവാർഡ് നൽകി. സംഘ ങ്ങളുടെ കോ-ഓർഡിനേറ്റർ ഷീജ, നാരായണകുറുപ്പ് , സിന്ധു, രഘുനാഥൻ നായർ, ദീപാ, ശകുന്തള, രാധാകൃഷ്ണൻ നായർ, മധുസൂദനൻ നായർ, ഗോപിനാഥൻ നായർ, ഗീത, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.