ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കുവാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 21ന് ബഹുജന ശൃംഖല സൃഷ്ടിക്കുവാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. 18 മുതൽ 20 വരെ ഒപ്പ് ശേഖരണവും നടത്തും. യോഗത്തിൽ കെ.ബി.ബിമൽ റോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, എസ്.സോളമൻ എന്നിവർ സംസാരിച്ചു.