തുറവൂർ: തുറവൂർ തെക്ക് റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 16 ന് ഉച്ചയ്ക്ക് 2 ന് എസ്.എൻ.ഡി.പി യോഗം 545 -ാംനമ്പർ തുറവൂർ ധർമ്മപോഷിണി ശാഖ ഓഡിറ്റോറിയത്തിൽ ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ആദരിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നോട്ടുബുക്ക് വിതരണവുമുണ്ടാകും. തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു.അനീഷ്, വാർഡ് അംഗങ്ങളായ കെ.ആർ. രൺഷു, ശശികല സഞ്ജു എന്നിവർ പങ്കെടുക്കും.