
കറ്റാനം : കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി കൗൺസിലിംഗ് സെന്റർ തുറന്നു. മാവേലിക്കര ഭദ്രാസനത്തിന്റെ അധിപൻ ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. പി.ടിഎ വൈസ് പ്രസിഡന്റ് വർഗീസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.ഡാനിയേൽ തെക്കേടത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വാർഡ് മെമ്പർ മാത്യു ഫിലിപ്പ്, പ്രിൻസിപ്പൽ ടി.മോഹൻ,ഹെഡ്മാസ്റ്റർ ടി.കെ.സാബു, ജനറൽ കൺവീനർ സി.ടി. വർഗീസ്, മദർ പി.ടി.എ പ്രസിഡന്റ് സ്മിത അനിൽ, ഫാ.സിൽവസ്റ്റർ തെക്കേടത്ത് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗിന് ഉള്ള സൗകര്യം ഒരുക്കും