ആലപ്പുഴ: ജില്ലയിൽ കക്കൂസ് മാലിന്യ ശേഖരണ തൊഴിലാളികൾ നടത്തുന്ന സമരം തുടരും. ഇന്നലെ ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തിയ ചർച്ചയിൽ സംസ്ക്കരണ പ്ലാന്റുകൾ തുറന്ന് നൽകും വരെ സമരം തുടരാനുള്ള തീരുമാനത്തിൽ തൊഴിലാളികൾ ഉറച്ചു നിന്നു. നാളെ ചേർത്തല ഇൻഫോപാർക്ക്, ജനറൽ ആശുപത്രി, കായംകുളം എൻ.ടി.പി.സി എന്നീ പ്ലാന്റുകളുടെ അധികൃതരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.