ഹരിപ്പാട്: പ്രിയ എസ്.പൈ എഴുതിയ വേനലുരുക്കങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും സാഹിത്യ സദസും നടന്നു. കവിയരങ്ങിൽ പല്ലന കുമാരനാശാൻ സ്മാരക സമിതി അംഗം ബി.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം എസ്.ഡി കോളേജ് അസോ. പ്രൊഫ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കവി കാശിനാഥൻ പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി സുരേഷ് മണ്ണാറശ്ശാല പുസ്തകം ഏറ്റുവാങ്ങി. മാവേലിക്കര കേരള പാണിനി അക്ഷരശ്ലോക സമിതി പ്രസിഡന്റ് വി.ജെ. രാജ് മോഹൻ പുസ്തക പരിചയം നടത്തി. മാവേലിക്കര കേരള പാണിനി അക്ഷരശ്ലോക സമിതി സെക്രട്ടറി ജെ. ഉണ്ണികൃഷ്ണ കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. കവി കെ.എം.പങ്കജാക്ഷൻ,ശെൽവറാണി വേണു, കരുവാറ്റ ജയപ്രകാശ്,കരുവാറ്റ വിശ്വൻ, പ്രിയ. എസ്. പൈ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ശ്രീകുമാർ സ്വാഗതവും സത്യശീലൻ കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.