ഹരിപ്പാട്: ഹരിപ്പാട് ആരംഭിക്കുന്ന സിഫ്ട് ടാക്സ് ആൻഡ് ഫിനാൻസ് അക്കാഡമിയുടെ ഉദ്ഘാടനവും മെഗാ ജോബ് ഫെയറും നാളെ രാവിലെ 10 ന് നടക്കും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മെഗാ ജോബ് ഫെയർ നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന കരിയർ ഗൈഡൻസ് അമേരിക്ക പ്രോഗ്രാം മന:ശാസ്ത്രജ്ഞനും നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. സൈജു ഖാലിദ് നയിക്കും.തുടർന്ന് സ്കോളർഷിപ്പ് പരീക്ഷ.പഠനോപകരണ വിതരണം കായംകുളം എം.എസ്.എം കോളേജ് പ്രിൻസിപ്പൽ ഡോ.എ.മുഹമ്മദ് താഹയും കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ എലിസബത്ത് ഫിലിപ്പും ചേർന്ന് നിർവ്വഹിക്കും.