
ഹരിപ്പാട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആശ്രയ കേന്ദ്രമായ ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തോടന്നുബന്ധിച്ച് നടന്ന പൊതുയോഗം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയലിനിസ്റ്റ് മാളവിക പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ എസ്.ദീപു ,ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഷംസുദീൻ കായിപ്പുറം,വിനു ആർ.നാഥ്, സി.രാജലക്ഷ്മി, ഗിരീഷ് സുകുമാരൻ,സി. പ്രസന്നകുമാരി, പ്രിൻസിപ്പാൾ എസ്.ശ്രീലക്ഷ്മി, കെ.എൽ.ശാന്തമ്മ എന്നിവർ സംസാരിച്ചു.