ആലപ്പുഴ: മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചത് കാരണം ആറുപേർ ഉള്ളിൽ കുടുങ്ങി. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള ഫയർ ആൻഡ്‌ റെസ്ക്യൂ ടീം എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോർ തുറന്ന് കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ.കെ.ആർ. ഫയർ ഓഫീസർമാരായ ശശി അഭിലാഷ്, വിപിൻരാജ്.വി, മനു.ഡി, സനൽകുമാർ.എസ്, കണ്ണൻ.എസ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.