
ഹരിപ്പാട്: യുവതി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ചിങ്ങോലി മനോജ് ഭവനത്തിൽ അർച്ചന (25)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സായ അർച്ചന ഇന്നലെ രാവിലെ പതിനൊന്നോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് വിവാഹിതയായത്. ആലപ്പുഴ മെഡിക്കൽ കോളേജ് അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഭർത്താവ്: ശ്യാംരാജ്. പിതാവ്: സുര. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.