ambala

അമ്പലപ്പുഴ: കാറിൽ താത്ക്കാലിക സ്വിമ്മിംഗ് പൂൾ ഒരുക്കി പൊതുനിരത്തിൽ ഓടിച്ച് വീഡിയോ യുട്യൂബിൽ അപ് ലോഡ് ചെയ്ത സഞ്ജു ടെക്കിയും, സുഹൃത്തുക്കളും ആശുപത്രിയിൽ സേവനം തുടങ്ങി.സഞ്ജു ടെക്കിയും, സൂര്യനാരായണനും, അഭിലാഷുമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനത്തിനായി എത്തിയത്. ആശുപത്രിയിലെ ഓർത്തോ സർജറി വിഭാഗത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇവർ സേവനം ആരംഭിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ സേവനം ചെയ്യുന്നതിനുള്ള കത്ത് എം.വി.ഡി നൽകിയിരുന്നു.