ആലപ്പുഴ: ജൂലായ് 31 വരെയുള്ള ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധത്തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ വിതരണം ചെയ്യും. മത്സ്യഭവനിൽ ലഭിക്കുന്ന അപേക്ഷ ഫോം രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 വരെ. മുൻവർഷം സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.