ആലപ്പുഴ: കയർ ബോർഡിന്റെ കീഴിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ എൻ.എസ്.ക്യു.എഫ് ലെവൽ-3, ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സാക്ഷരരാകണം. പ്രായം: 18-50. പ്രതിമാസം 3000 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ www.coirboard.gov.in എന്ന വെബ്സൈറ്റിലും കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും ലഭിക്കും. അപേക്ഷകൾ ജൂൺ 21ന് മുമ്പായി അസിസ്റ്റൻന്റ് ഡയറക്ടർ, കയർ ബോർഡ്, ദേശീയകയർപരിശീലന കേന്ദ്രം, കലവൂർ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477- 2258067.