മുഹമ്മ: പാതിരാമണൽ ദ്വീപിൽ ബോട്ട് ടെർമിനൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപിക്ക് ബി.ഡി.ജെ.എസ് മുഹമ്മ മണ്ഡലം കമ്മിറ്റി നിവേദനം നൽകി. പ്രശസ്തമായ പാതിരാമണലിൽ ദിവസേന ധാരാളം വിനോദ സഞ്ചാരികൾ വന്നുപോകുന്നുണ്ട്. കാലപ്പഴക്കം ചെന്ന ഒരു ബോട്ട് ജെട്ടിമാത്രമാണ് ഇവിടെയുള്ളത്. നിലവിലെ ജെട്ടിയിൽ ഒരേ സമയത്ത് ബോട്ടുകൾ അടുപ്പിക്കുന്നത് അപകടമാണെന്നും നിവേദനത്തിൽപറയുന്നു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ മർഫി മറ്റത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. രജിമോൻ, സുധിൻ സുകുമാരൻ, ശിവപ്രസാദ്, പ്രതീഷ് എന്നിവർ സംസാരിച്ചു.