അമ്പലപ്പുഴ : സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെത്തുടർന്ന് വല്ലിശ്ശേരി പാടശേഖരത്തിലെ കർഷകർ ദുരിതത്തിൽ. 56 ഏക്കറുള്ള പാടശേഖരത്തിൽ 33 കർഷകരാണുള്ളത്.
എസ് .ബി.ഐ ബാങ്കിൽ പി.ആർ.എസ് നൽകിയ കർഷകർക്കാണ് പണം ലഭിക്കാത്തത്. കാനറാ ബാങ്കിൽ പി.ആർ.എസ് സമർപ്പിച്ച ർഷകർക്ക് കാലതാമസം കൂടാതെ പണം ലഭിച്ചിരുന്നു. ഏപ്രിൽ മാസം മൂന്നാം തീയതി പി.ആർ.എസ് ലഭിച്ചിട്ടും ആവശ്യമായ ഫണ്ട് വന്നിട്ടില്ല എന്നുള്ള മറുപടിയാണ് ബാങ്ക് അധികാരികളിൽ നിന്ന് കൃഷിക്കാർക്ക് ലഭിക്കുന്നത്. ഇതോടെ, കെട്ടുതാലി പോലും പണയം വെച്ച് കൃഷി ഇറക്കിയ കർഷകർ വലിയ ദുരിതത്തിലാണ് .ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമായിട്ടില്ല എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പതിനെട്ടാം തീയതിക്കുള്ളിൽ നെല്ലിന്റെ വില കൊടുത്തുതീർക്കുവാൻ സാധിക്കും എന്നും അറിയിച്ചു.
കൃഷിക്കാർ ആത്മഹത്യയുടെ വക്കിലാണ് . പതിനെട്ടാം തീയതിക്കുള്ളിൽ നെല്ലിന്റെ വില വിതരണം ചെയ്യാത്ത പക്ഷം കളക്ടറെ നേരിൽ കണ്ട് കൃഷിക്കാർ നിവേദനം നൽകും
- ബേബി പാറക്കാടൻ, നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്