
ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്.നാരായണൻ നായരുടെ 15-ാ മത് ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കവി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് എസ്.ഹരികുമാർ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള നാരായണൻ നായർ സ്മാരക അവാർഡ് സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ കവി കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു. പ്രഥമാദ്ധ്യാപിക എ.കെ.ബബിത അനുസ്മരണം നടത്തി. സാംസ്കാരിക പ്രവർത്തകൻ വള്ളികുന്നം രാമചന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധി അഡ്വ.കെ.എൻ.അനിൽകുമാർ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, റിട്ട.പ്രിൻസിപ്പൽ കെ.രാജൻ പിള്ള, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ, അദ്ധ്യാപകരായ കെ.എൻ.കൃഷ്ണകുമാർ, ബി.സിന്ധു, എം.എസ്. അമ്പിളി, എ.ജി. മഞ്ജുനാഥ്, സി.അനിൽകുമാർ, ആർ.ശിവപ്രകാശ്, സ്റ്റാഫ് സെക്രട്ടറി എസ്.അമ്പിളി എന്നിവർ സംസാരിച്ചു.