അമ്പലപ്പുഴ: മോദി പ്രഭാവം ജനങ്ങളിലുണ്ടാക്കിയ അനുകൂല മാനസികാവസ്ഥയാണ് ഇടത് വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാ നേതൃയോഗം വിലയിരുത്തി. ഒപ്പം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ശൈലിയോടുള്ള എതിർപ്പും നൂനപക്ഷ പ്രീണനവും പരാജയകാരണമായി. ജില്ലാ പ്രസിഡന്റ് സാദിക് എം. മാക്കിയിൽ അദ്ധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, ശശിധരപ്പണിക്കർ, മോഹൻ സി. അറവന്തറ, അനിരാജ് ആർ മുട്ടം, രാജുമുകുളേത്ത്, ജമാൽ പള്ളാത്തുരുത്തി, ഹാപ്പി പി.ആമ്പു, ആർ.പ്രസന്നൻ,പി.ജെ.കുര്യൻ, സലിം മുരിക്കുംമൂട്,സുജീഷ് സുഭദ്രൻ എന്നിവർ സംസാരിച്ചു.