sdfdf

പൂച്ചാക്കൽ:കേരള എൻ.ജി.ഒ അസോസിയേഷൻ അരൂർ ബ്രാഞ്ച് സമ്മേളനം പള്ളിപ്പുറം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹാളിൽ നടന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സുരേന്ദ്ര സിംഗ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് സി.പി.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജിജിമോൻ പൂത്തുറ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി സാരഥി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോസ് എബ്രഹാം അഞ്ജു ജഗദീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുരേന്ദ്ര സിംഗ് (പ്രസിഡന്റ്),​ രാജീവ് (സെക്രട്ടറി), സജീവ് (ട്രഷറർ).