gjj

ഹരിപ്പാട്: എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻപുരക്കൽ മധുആണ് (48) ജീവനൊടുക്കിയത്.ഇന്നലെ രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാലുമാസമായി മെഡിക്കൽ ലീവിലായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.പിതാവ്: ആനന്ദൻ, മാതാവ്: ലീലാഭായ്. ഭാര്യ: വിനി. മകൾ: അഭിരാമി.