praveshanolsavam

മാന്നാർ: കുട്ടംപേരൂർ ശ്രീകാർത്ത്യായനി വിദ്യാമന്ദിറിൽ നടന്ന പ്രവേശനോത്സവം ചെങ്ങന്നൂർ ബി.ആർ.സി കോ-ഓർഡിനേറ്റർ ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈസ് പ്രസിഡന്റ് കെ.വി മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ കോയിക്കൽ, പ്രിൻസിപ്പൽ ശൈലജ എം.എസ്, വേണു കാട്ടൂർ, ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, വേണു കേശവ്, സതീഷ് ശാന്തിനിവാസ്, കെ.മുരളീധരൻ നായർ, രാജലക്ഷ്മി.വി, അർച്ചന ദിലീപ് എന്നിവർ സംസാരിച്ചു. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ നിന്നും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗം അനുമോദിച്ചു.