പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1140-ാം നമ്പർ ചേലാട്ടുഭാഗം തൃച്ചാറ്റുകുളം ശാഖ വിശേഷാൽ പൊതുയോഗം 16 ന് ഉച്ചക്ക് 2 ന് ശാഖായോഗം ഹാളിൽ പാണാവള്ളി മേഖല കൺവീനർ ബിജുദാസ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയവരെ ആദരിക്കൽ, പഠനോപകരണ വിതരണം, ക്യാഷ് അവാർഡ് വിതരണം തുടങ്ങിയവ നടക്കും. ശാഖ പ്രസിഡന്റ് വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. പാണാവള്ളി മേഖല കമ്മിറ്റിയംഗം പി.വിനോദ് മുഖ്യ പ്രഭാഷണം നടത്തും. മാത്താനം ദേവസ്വം സെക്രട്ടറി കെ.ആർ.ശശിധരൻ, ശാഖ കമ്മിറ്റിയംഗം ആർ.അനിരുദ്ധൻ,ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എം.മനു, വനിത സംഘം പ്രസിഡന്റ് മഞ്ജുഷ വേണുഗോപാൽ തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി കെ.എസ്. സുജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സി.വി.ചന്ദ്രൻ നന്ദിയും പറയും.