bsh

ഹരിപ്പാട്: സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.വി രാജീവ് 35 വർഷമായി കേരള കൗമുദി പത്രത്തിന്റെ ഏജന്റാണ്. പത്രവിതരണത്തിന്റെ ഇടയിലും തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച ചെങ്കൊടി പ്രസ്ഥാനം നൽകിയ വലിയ അംഗികാരമായിട്ടാണ് പുതിയ സ്ഥാനലബ്ധിയെ അദ്ദേഹം കാണുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കേരള കൗമുദി ഏജന്റായ രാജീവ് തന്റെ തൊഴിലിനോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടർന്നു. 2005 ൽ തൃക്കുന്നപ്പുഴ പഞ്ചായത്ത് അംഗമായും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. കാർത്തികപ്പള്ളി താലൂക്ക് കയർ തൊഴിലാളി യൂണിയൻ സെക്രട്ടറി, പല്ലന - പാനൂർ കയർ സഹകരണ സംഘം പ്രസിഡന്റ്, കുമാരകോടി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്, കുമാരനാശാൻ സ്മാരക സമിതി അംഗം, പല്ലന ഗവ.എൽ പി സ്കൂൾ എസ്. എം. സി ചെയർമാൻ എന്നി നിലകളിലും പ്രവർത്തിക്കുന്നു. 15-ാം വയസിൽ പാർട്ടി അംഗമായ രാജീവ്, 20 വർഷം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ടുണ്ട്. കോരിച്ചൊരിയുന്ന മഴയിലും പുലർച്ചെനാല് മണിയോടെ തോട്ടപ്പള്ളി മുതൽ തൃക്കുന്നപ്പുഴ വരെ പത്രവിതരണം നടത്തുന്ന രാജീവ്‌ നാട്ടുകാർക്ക് സുപരിചിതനാണ്. ഹരിപ്പാട്ടെ സി.പി ഐ വളർത്തിയെടുക്കാൻ രാജീവിന് കഴിയുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശ്വാസം.