അരൂർ:എഴുപുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി ബയോഡാറ്റ സഹിതം എഴുപുന്ന പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.