ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ ആർ.ശങ്കർ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും 15 ന് രാവിലെ 10 ന് നടക്കും. എംപ്ലോയീസ് ഫോറം ചേർത്തല യൂണിയൻ സെക്രട്ടറി അജിഗോപിനാഥ്‌ ഉദ്ഘാടനം ചെയ്യും. കൺവീനർ ടി.എം.സജിമോൻ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് കൺവീനർ കെ.‌ഡി.സന്തോഷ്‌ സ്വാഗതം പറയും.റെജി തുറവൂർ മുഖ്യപ്രഭാഷണം നടത്തും.കെ.ജി. ശശിധരൻ,കെ.എസ്.ഷിബു, സി.വി.സന്തോഷ്‌കുമാർ എന്നിവർ പങ്കെടുക്കും.എസ്.മോഹനൻ, എം.പി.നമ്പ്യാർ,ടി.എം.ഷിജിമോൻ,ബിന്ദു ഷിബു എന്നിവർ സംസാരിക്കും.