s

മാവേലിക്കര : ഓണാട്ടുകര സാഹിതി സർഗവസന്തം ഏഴാം പതിപ്പിൽ കാർട്ടൂണിസ്‌റ്റ് അബു എബ്രഹാം ജന്മശതാബ്ദി ആഘോഷം കാർട്ടൂണിസ്‌റ്റ് പ്രൊഫ.വി.സി.ജോൺ ഉദ്ഘാടനം ചെയ്‌തു. സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി. പ്രൊഫ.വി.സി.ജോണിനെ സെക്രട്ടറി ബി.സോമശേഖരൻ ഉണ്ണിത്താൻ ആദരിച്ചു. കാവ്യാർച്ചനയിൽ ലത പ്രസാദ്, ഗീത ലക്ഷ്‌മി, തടിയൂർ ഭാസി എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. ഡി.വിനയചന്ദ്രൻ പുരസ്‌കാരം ലഭിച്ച പ്രൊഫ.ഇന്ദിര അശോകിനെ ഏവൂർ രാധാകൃഷ്ണനും അയ്യപ്പപ്പണിക്കർ പുരസ്‌കാരം ലഭിച്ച ഉണ്ണിക്കൃഷ്‌ണൻ മുതുകുളത്തെ കെ.പി വിദ്യാധരൻ ഉണ്ണിത്താനും ആദരിച്ചു.