1

കുട്ടനാട്: മരംവീണ് വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണ് കുട്ടികൾക്ക് പരിക്കേറ്റു.

കുന്നുമ്മ കിഴക്ക് നാൽപ്പതിച്ചിറ ബിജോയിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. മക്കൾ ഗാന്ധി ബിജോയ് (10), ദിയ (8) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന് സമീപത്തെ അടയ്ക്കാമരം കടപുഴകി വീണത്. ഇതോടെ ഓടും തടിക്കഷ്ണങ്ങളും കുട്ടികളുടെ തലയിലും ദേഹത്തും തകർന്നുവീഴുകയായിരുന്നു. ഇവരുടെയും തലയിലും കാലിലുമായി പതിക്കുകയും സാരമായി പരുക്കേൽക്കുകയായിരുന്നു.

ഈ സമയം വീടിന് പുറത്തായിരുന്ന മാതാവ് സിന്ധു ഓടിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. ആലപ്പുഴയിൽ ജോലിക്ക് പോയിരുന്ന ഭർത്താവ് ബിജോയിഅറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പുളിങ്കുന്ന് പൊലീസ് കുട്ടികളെ ഉടൻ തന്നെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നു.