ഹരിപ്പാട്: പേവിഷ ബാധയേറ്റ് കറവപശു ചത്തു. നടുവട്ടം ഭഗവതിപ്പറമ്പിൽ മുരളീധരന്റെ പശുവാണ് ചത്തത്. രണ്ടുദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നത്. വെറ്ററനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം പശുവിനെ മാറ്റി കെട്ടിയിരിക്കുകയായിരുന്നു. മുരളീധരനും കുടുംബാംഗങ്ങൾക്കും പേവിഷപ്രതിരോധ വാക്സിൻ നൽകി.