ആലപ്പുഴ: എംപ്ലോയ്‌മെന്റ് വകുപ്പ് അശരണരായ സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കിവരുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എം. വിനോദ് രാജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ആകെ ലഭിച്ച 192 അപേക്ഷകളിൽ ഹാജരായ 112 അപേക്ഷകൾക്കു കമ്മിറ്റി പ്രാഥമിക അംഗീകാരം നൽകി. ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ജി.ദീപു, അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ എം.ദീപ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ ചന്ദ്രൻ, സെൽഫ് എംപ്ലോയ്മെന്റ് ഓഫീസർ മഞ്ജു വി. നായർ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാരായ മിധു, പ്രഭ, പുറക്കാട് ഗവ.ഐ.ടി.ഐ സീനിയർ ക്ലർക്ക് പി.ബി.സജി എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു.