s

അമ്പലപ്പുഴ : കടൽഭിത്തി നിർമ്മാണത്തിൽ മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. കടൽഭിത്തിയില്ലാതെ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അരകിലോമീറ്ററോളം സ്ഥലത്ത് നിരവധി വീടുകളാണ് തകർന്നത്. ഈ വാർഡിൽ ബി.ജെ.പി ജനപ്രതിനിധി ആയതുകൊണ്ട് എം.എൽ.എ അടക്കമുള്ളവർ പകയോടെ പെരുമാറുന്നതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കടൽക്ഷോഭ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദഹം. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വി. ശ്രീജിത്ത്‌, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സച്ചിൻ അയോധ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.