
ആലപ്പുഴ: കൊറ്റൻകുളങ്ങര വാർഡിലെ കാളാത്ത് - ചെറുകര ഗ്യാസ് റോഡിലെ ശോചനിയാവസ്ഥ പരിഹരിക്കാനുള്ള നടപടി അധികരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സി.പി.ഐ ജില്ലാ കോടതി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ മഴ വെള്ളം കെട്ടിക്കിടന്ന് ജനങ്ങൾക്ക് നടന്നു പോകാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമര പരിപാടി ആരംഭിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ഷിജീർ പറഞ്ഞു.