qweqd

ചേർത്തല: റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ലഹരി വിരുദ്ധ ബോധവത്കരണ പ്രോജക്ടായ " മോചനം" , ചേർത്തല ടൗൺ റോട്ടറി ക്ലബ് 8 സ്കൂളുകളിൽ നടപ്പാക്കി. ചേർത്തല ഗവ.ഗേൾസ് ഹൈസ്കൂൾ, ചേർത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല വല്ല്യാക്കൽ ഗവ.യു.പി സ്കൂൾ, ചേർത്തല സെന്റ് മേരീസ് ഹൈസ്കൂൾ, ചേർത്തല കരപ്പുറം യു.പി സ്കൂൾ , ചേർത്തല സെന്റ് ആൻസ് ഐ.സി.എസ്.ഇ സ്കൂൾ, ചേർത്തല ഹോളി ഫാമിലി ഹൈസ്കൂൾ, ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി. ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ലാൽജി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.എ.ജി. അബ്ദുൽ ബഷീർ , തങ്കച്ചൻ ടി.കടവൻ, എൻ.ജി.നായർ, ബസന്ത് റോയി തുടങ്ങിയവർ പങ്കെടുത്തു.